Sunday, May 5, 2024
keralaNewsObituary

മലപ്പുറത്ത് വില്ലേജ് ഓഫീസര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍.

മലപ്പുറത്ത് വില്ലേജ് ഓഫീസര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസാണ് മരിച്ചത്. വില്ലേജ് ഓഫീസിന് സമീപം, ഇദ്ദേഹം താമസിക്കുന്ന ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിപിന്‍ദാസ് ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാണെന്നാണ് പ്രാഥമികനിഗമനം. അസ്വഭാവികമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.