Wednesday, May 15, 2024
keralaNewspolitics

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചെങ്കോട്ട മുതല്‍ പാര്‍ലമെന്റ് വരെ റാലി

ദില്ലി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് എംപിമാര്‍ ത്രിവര്‍ണ പതാകയേന്തി റാലി നടത്തി. ചെങ്കോട്ട മുതല്‍ പാര്‍ലമെന്റ് വരെ ത്രിവര്‍ണ പതാക വഹിച്ചായായിരുന്നു യാത്ര.സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ റാലി.                                                                                       ചെങ്കോട്ടയില്‍ നിന്ന് ത്രിവര്‍ണ പതാകയേന്തി ബൈക്കില്‍ പാര്‍ലമെന്റ് മന്ദിരം വരെ നടന്ന റാലി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. രാജ്യം പുരോഗതിയിലേക്കുള്ള കുതിപ്പിലാണെന്നും, സ്വാതന്ത്ര്യം നേടിത്തന്ന ധീര സമര സേനാനികളെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.                                                                                                                             എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ റാലിയില്‍ നിന്ന് വിട്ടു നിന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തിയത് ശരിയായില്ലെന്ന് ബിജെപി എംപിമാര്‍ വിമര്‍ശിച്ചു.                                       സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ‘ഹര്‍ ഘര്‍ തിരംഗ’ എന്ന പേരില്‍ 13 മുതല്‍ എല്ലാ വീട്ടിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനം കേന്ദ്ര സര്‍ക്കാര്‍ നല്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടായിരുന്നു എംപിമാരുടെ റാലി. യാത്രയില്‍ നിന്ന് പ്രതിപക്ഷ എംപിമാര്‍ വിട്ടു നിന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്ന് ബിജെപി വിമര്‍ശിച്ചു.