Friday, May 3, 2024
keralaNews

മലപ്പുറം താനൂരില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം പതിനഞ്ചായി

മലപ്പുറം: മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം പതിനൊായി.മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

 

 

 

 

 

 

ബോട്ടില്‍ എഴുപതോളം പേരുണ്ടായിരുന്നതായി താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.പി.മുസ്തഫ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം.ഇരുപതോളം പേരെ രക്ഷപ്പെടുത്തി.ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.                                                                                                   

 

 

 

 

 

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയാണന്നു നാട്ടുകാര്‍ പറഞ്ഞു.   ഒരു പെൺ കുട്ടി രക്ഷപ്പെട്ടതായി ആശു പത്രി അധികൃതർ പറഞ്ഞു. ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ബോട്ടപകടത്തിൽ ഇപ്പോൾ മരണം 12 ആയി . പരിക്കേറ്റവർക്ക് കൂടുതൽ ചികിൽസ ഉറപ്പാക്കും . രണ്ട് തട്ടുള്ള ബോട്ടായിരുന്നു.ബോട്ട് അപകടത്തിൽ മരണം 15 സ്ഥിരീകരിച്ചു. ഇതിൽ 6 പേർ കുട്ടികളാണ് . നാളെ അപകട സ്ഥലത്ത് മുഖ്യ മന്ത്രി പിണറായി വിജയൻ എത്തും. മന്ത്രിമാരായ അബ്ദുൾ റഹ്മാൻ , മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ് .