Thursday, May 2, 2024
educationLocal NewsNews

എരുമേലി എം ഇ എസ് ഓണസൗഹൃദ സദസ്സ്  “ഓണവില്ല് 2023”

എരുമേലി: എം ഇ എസ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം ജില്ലയിലുടനീളം ഓണസൗഹൃദ സദസുകള്‍ സങ്കടിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി എരുമേലി എം ഇ എസ് കോളേജില്‍ പ്രിന്‍സിപ്പല്‍ ഷംലാബീഗത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണസൗഹൃദ സദസ്സ് ഓണവില്ല് 2023 കോളേജ് മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ.മുഹമ്മദ് നജീബ് ഉദ്ഘാടനം നിര്‍വഹിച്ചു. ബുധനാഴ്ച സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.                                                                                        ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എക്കാലത്തും മനുഷ്യ സൗഹാര്‍ദ്ദവും ശാന്തിയുമാണ് പ്രദാനം ചെയ്യുന്നതെന്നും വിദ്വേഷവും അശാന്തിയും നിറയുന്ന ഈ കാലഘട്ടത്തില്‍ ഓണാഘോഷത്തിന് പ്രസക്തി വര്‍ധിക്കുന്നതായും വിശിഷ്ടാതിഥികള്‍ ഓര്‍മപ്പെടുത്തി. പരിപാടിയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ സണ്ണി, എരുമേലി പഞ്ചായത്ത് അംഗം അജേഷ് കുമാര്‍, വെച്ചൂച്ചിറ സെന്റ്. ജോസഫ് ചര്‍ച്ച് വികാരി ഫാ. ജേക്കബ് മാത്യു പാന്ധ്യംപറമ്പില്‍, കൊരട്ടി ആത്മബോധിനി മഠാധിപതി സത് സ്വരൂപാനന്ദ സരസ്വതി,                                                         മണിപ്പുഴ ജമാഅത്ത് ഇമാം ഹനീഫ മൗലവി അല്‍ഹാദി, കവിയും സംഗീതജ്ഞനുമായ സി. ഇന്ദുചൂഡന്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. കഝഅഇ കോഓര്‍ഡിനേറ്റര്‍ രമാദേവി എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബെറ്റി ജോസഫ് നന്ദിയും അറിയിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന വിപുലമായ സദസ്സ് പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.