Thursday, May 2, 2024
keralaNews

കൊച്ചിയില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്
ദിവസങ്ങളുടെ പഴക്കമുണ്ട്. പരിശോധനയില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇളംകുളത്തെ വീടിനുള്ളില്‍ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃത ശരീരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.