Monday, May 6, 2024
keralaNews

മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് :കിറ്റെക്‌സ് എംഡി

മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. തെലങ്കാനയില്‍ കണ്ടത് രാഷ്ട്രീയ നേതാക്കളെയല്ല, സിഇഒയെ കണ്ട പ്രതീതിയായിരുന്നുവെന്ന് സാബു ജേക്കബ് പറഞ്ഞു. ഏതു പ്രശ്‌നത്തിനും ഉടന്‍ പരിഹാരം സ്വീകരിക്കുന്ന പ്രഫഷനല്‍ സമീപനമായിരുന്നു മന്ത്രിയുടേത്. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദമെന്ന് വെറുതെ പറയുന്നുതാണ്. കേരളം പൊട്ടക്കിണറ്റില്‍ വീണ തവളയെന്ന് വിമര്‍ശനം. തെലങ്കാനയില്‍ മാലിന്യസംസ്‌കരണം മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കി. പരിശോധനകള്‍ മുന്‍കൂര്‍ അറിയിച്ചു മാത്രമേ നടത്തൂ. പത്തുവര്‍ഷത്തേക്ക് ഒറ്റ ലൈസന്‍സ് മാത്രമാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.