Monday, May 6, 2024
Local NewsNews

ശബരിമല തീര്‍ഥാടനം; എരുമേലിയിലെ മുന്നൊരുക്കങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ ശക്തമാക്കും

എരുമേലി :ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മണ്ഡല – മകരവിളക്ക് ഉത്സവ വേളയില്‍ എരുമേലിയിലെ മുന്നൊരുക്കളങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ ശക്തമാക്കുമെന്ന് കോട്ടയം ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക് ഐപിഎസ് പറഞ്ഞു . എരുമേലിയില്‍ പോലീസ് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനം നിരീക്ഷിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍:

1. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന എരുമേലിയില്‍ അപകടം മേഖലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കണം .
2. പ്രധാനപ്പെട്ട ടൗണുകള്‍ക്ക് പുറമേ മറ്റു കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി തീര്‍ത്ഥാടകരുമായി സംസാരിക്കുന്നതിനായി ചെറിയ മൈക്കുകള്‍ ഉപയോഗപ്പെടുത്തണം.                                                                                                 3. കുളികടവുകളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സൈക്കോളുകള്‍ സ്ഥാപിക്കണം.   4. ഗ്രൗണ്ടുകളില്‍ അടക്കം മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ബോധവല്‍ക്കരണവും നടപടിയും സ്വീകരിക്കും.                                                        5. താല്‍ക്കാലിക ഹോട്ടലുകളില്‍ ഹെല്‍ത്ത് കാര്‍ഡ്.
6. പോലീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പരിശോധന.
+ കണമലയില്‍ പ്രത്യേക ഡ്യൂട്ടി
+ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിഗ്‌നല്‍ ഉള്ള ജാക്കറ്റ് ലൈറ്റ്
+ എരുമേലിയില്‍ പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം
+ തീര്‍ത്ഥാടന പാതകളിലെ വാഹന പരിശോധന
+ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ തീര്‍ത്ഥാടകരെ പിടിച്ചുനിര്‍ത്തുന്നതിനും മറ്റുമായി വയര്‍ലെസ് സംവിധാനം
+ വിവിധ ഭാഷകള്‍ അറിയാവുന്ന പോലീസുദ്യോഗസ്ഥരുടെ സേവനം

ഫയര്‍ഫോഴ്‌സ് :
+ എരുമേലിയില്‍ 32 പേരടക്കുന്ന ടീമും, കാളകെട്ടിയില്‍ 10 പേര്‍ അടങ്ങുന്ന ടീം ,
റിക്കവറി വാഹനം .

മോട്ടോര്‍ വാഹന വകുപ്പ് :
+ 24 മണിക്കൂര്‍ നിരീക്ഷണം
+ കണമലയില്‍ കണ്‍ട്രോള്‍ റൂം
+ വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പ്
+ എരുമേലിയില്‍ പ്രാദേശിക വര്‍ക്ക് ഷോപ്പുകളുടെ സംയോജനം

ആരോഗ്യ വകുപ്പ് :                                                                                                        + തീര്‍ത്ഥാടകരെക്കായി 24 മണിക്കൂര്‍ ഓ പി
+ആന്റി വനം സംവിധാനം
+ താവളം അടക്കം ആംബുലന്‍സുകള്‍
+ കോയിക്കക്കാവ് – കാളകെട്ടി ഓക്‌സിജന്‍ പാര്‍ലറുകള്‍
+ വിശുദ്ധി സേന പ്രവര്‍ത്തനം
+ ശുദ്ധ ജല പരിശോധന

വനം വകുപ്പ് :                                                                                                                   + പരമ്പരാഗത കാനനപാതയിലൂടെയുള്ള നിയന്ത്രണ സംബന്ധിച്ച് തീരുമാനം വരുന്നതനുസരിച്ചുള്ള ക്രമീകരണങ്ങള്‍
+ കാനനപാതയിലെ വഴിവിളക്കുകള്‍
+ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ പേരുര്‍ത്തോട് – കോയിക്കക്കാവ് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള ക്രമീകരണം

പൊതുമരാമത്ത് വകുപ്പ് :                                                                                             + പ്രധാനപ്പെട്ട തീര്‍ത്ഥാടന പാതയിലെ സൈന്‍ ബോര്‍ഡുകള്‍
+ മോട്ടോര്‍ വാഹന വകുപ്പ് – പോലീസ് – പിഡബ്ല്യുഡി എന്നീ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനം .
+ ഹമ്പുകളില്‍ റിഫ്‌ലക് ലൈറ്റ്

വൈദ്യുതി വകുപ്പ് :                                                                                             താല്‍ക്കാലിക കടകള്‍ക്ക് നല്‍കുന്ന വൈദ്യുതി സംബന്ധിച്ച് സുരക്ഷാ പരിശോധന

ദേവസ്വം ബോര്‍ഡ് :                                                                                                     + ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകീകരണത്തിന് ചുമതല
+ തീര്‍ത്ഥാടന പാതയിലെ പ്രധാനപ്പെട്ട താവളങ്ങളിലെ തീര്‍ത്ഥാടകരുമായി ബന്ധപ്പെടുന്നതിനായുള്ള മൈക്കുകളുടെ ഉപയോഗം.

പഞ്ചായത്ത് :

+ എരുമേലി പഞ്ചായത്തിലെ ഏഴ് കുളി കടവുകളുടെ സുരക്ഷ – സൈന്‍
ബോര്‍ഡ് സ്ഥാപിക്കല്‍ – ലൈഫ് ഗാര്‍ഡുകള്‍
+ വഴിവിളക്കുകള്‍
+ ദിശ ബോര്‍ഡുകള്‍
+ കടകളുടെ ലൈസന്‍സ്
+ പോലീസ് ഔട്ട് പോസ്റ്റുകളുടെ സജീകരണം

അവലോകന യോഗത്തില്‍ പങ്കെടുത്ത വിവിധ വകുപ്പുകള്‍

ജമാഅത്ത് :

മുന്‍വര്‍ഷത്തെ പോലെ  തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

അയ്യപ്പ സേവാ സംഘം :

+ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ സംവിധാനം വര്‍ദ്ധിപ്പിക്കണം ആവശ്യപ്പെട്ടു
+ നിലക്കലില്‍ വാഹന വര്‍ക്ക് ഷോപ്പ്

അയ്യപ്പ സേവാ സമാജം :

ദേവസ്വം ബോര്‍ഡ് വക വലിയ പാര്‍ക്കിംഗ് മൈതാനത്ത് പ്രവര്‍ത്തിക്കുന്ന താവളം ആശുപത്രികളില്‍ ആംബുലന്‍സിന് പ്രത്യേക വഴിയൊരുക്കുക .
+ പാതയില്‍ പാര്‍ക്കിംഗ് മൈതാനങ്ങളിലേക്ക് വാഹനം ഇറക്കുന്നതിനായി തടഞ്ഞുനിര്‍ത്തുന്നത് ഒഴിവാക്കുക
+ തീര്‍ത്ഥാടകരെ ബലമായി പിടിച്ച് ഫോട്ടോ എടുപ്പിക്കുന്നത് ഒഴിവാക്കുക . ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനന പാതയിലെ പ്രധാന വിശ്രമ കേന്ദ്രമായ പേരുർത്തോട് വനഭൂമി തീർത്ഥാടകർക്കായി തുറന്ന് കൊടുക്കുക.
തീർത്ഥാടകരുമായി വിവിധ ആവശ്യങ്ങൾക്ക് സംസാരിക്കാൻ അന്യഭാഷകൾ അറിയാവുന്നവ പോലീസുകാരെ സ്റ്റേഷൻ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യുക

വ്യാപാരി വ്യവസായി ഏകോപന സമിതി

+ എരുമേലി ടൗണിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുക
+ അത്യാവശ്യഘട്ടങ്ങളില്‍ സാധനങ്ങള്‍ ഇറക്കുന്നതിനുള്ള സഹായം വ്യാപാരികള്‍ക്ക് നല്‍കുക.

തുടങ്ങി ബന്ധപ്പെട്ട് പ്രധാനപ്പെട്ട മുന്നൊരുക്കങ്ങളില്‍ ആണ് പോലീസ് ഇടപെടലുകളിലൂടെ തീരുമാനം എടുക്കാന്‍ ധാരണയായത് . ചര്‍ച്ചകളില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ ,ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി , എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ , എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, എരുമേലി ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് , അയ്യപ്പസേവാസംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് , വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ,
മറ്റ് വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു .