Friday, March 29, 2024
keralaNews

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അങ്കണണത്തില്‍ അജ്ഞാത മൃതദേഹം

കോട്ടയം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ വൃദ്ധന്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്നു രാവിലെ പഴയ ഒ.പി ചീട്ട് (125) കൗണ്ടറിന് മുമ്പിലാണ് മൃതദേഹം ജീവനക്കാര്‍ കാണുന്നത്.ഉടന്‍ തന്നെ ആശുപത്രി അധികൃതരേയും, അധികൃതര്‍ ഗാന്ധിനഗര്‍ പോലീസിനേയും വിവരം അറിയിച്ചു.വര്‍ഷങ്ങളായി ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന വൃദ്ധനാണ് മരിച്ചനിലയില്‍ കാണപ്പെട്ടതെന്ന് എസ്എച്ച്ഒ കെ.ഷിജി അറിയിച്ചു.പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.