Friday, May 3, 2024
indiaNewspolitics

മധ്യപ്രദേശില്‍ ഗോ മന്ത്രിസഭ’ രൂപീകരിച്ചു…

പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താന്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ‘ഗോ മന്ത്രിസഭ’ രൂപവത്കരിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. മിനി മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.ആഭ്യന്തരം, മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടുന്നതായിരിക്കും ‘ഗോ മന്ത്രിസഭ’ എന്ന് ചൗഹാന്‍ ട്വീറ്റ് ചെയ്തു. മന്ത്രിസഭയുടെ ആദ്യ യോഗം ഗോപാഷ്ടമി നാളായ നവംബര്‍ 22ന് അഗര്‍മാല്‍വയിലെ ഗോശാലയില്‍ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അതേ സമയം ഗോമന്ത്രാലയം സ്ഥാപിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്നും ഇപ്പോള്‍ ‘ഗോ മന്ത്രിസഭയാണ് രൂപവത്കരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ്കമല്‍നാഥ് ആരോപിച്ചു.