Sunday, May 5, 2024
keralaNewspolitics

മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ശ്രമിക്കും ഗവര്‍ണര്‍

പാലക്കാട്: അട്ടപ്പാടി ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ മധുവിന്റെ വീട്ടിലെത്തിയ ഗവര്‍ണര്‍ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.മികച്ച ഗായികയ്ക്കുളള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ നഞ്ചിയമ്മയെയും ഗവര്‍ണര്‍ ചടങ്ങില്‍ ആദരിച്ചു. പരമ്പരാഗതവാദ്യങ്ങളുടെ അകമ്പടിയോടെ നാടന്‍ പാട്ട് പാടിയാണ് ഗോത്ര ജനത ആരിഫ് മുഹമ്മദ് ഖാനെ എതിരേറ്റത്. ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുളള യുഎന്‍ പ്രഖ്യാപനത്തിന്റെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ ആദിവാസി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താളം പിടിച്ചും കൊട്ടിയും ഗോത്രജനതയ്ക്ക് ഒപ്പം ചേര്‍ന്ന ഗവര്‍ണര്‍ അട്ടപ്പാടിയുടെ മനസ് കവര്‍ന്നാണ് മടങ്ങിയത്.