Monday, May 6, 2024
indiaNewsSportsworld

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാശംസകള്‍ പങ്ക് വച്ച് ജോണ്ടി റോഡ്സും – ക്രിസ് ഗെയ്ലും.

ന്യൂഡല്‍ഹി :73-ാം റിപ്പബ്ലിക് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിപ്പബ്ലിക് ദിനാശംസകള്‍ പങ്ക് വച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സും, വെസ്റ്റ് ഇന്‍ഡീസിന്റെ തകര്‍പ്പന്‍ ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലും. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഫീല്‍ഡിംഗ് കോച്ചായ ജോണ്ടി റോഡ്സ് ഇന്ത്യയോടുള്ള സ്‌നേഹം മൂലം മകള്‍ക്ക് ഇന്ത്യയെന്ന പേരും നല്‍കി . ‘ നരേന്ദ്രമോദി ജി വളരെ നല്ല വാക്കുകള്‍ക്ക് നന്ദി. ഓരോ ഇന്ത്യാ സന്ദര്‍ശനത്തിലും ഞാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ വളരെയധികം വളര്‍ന്നു. ഇന്ത്യന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടനയുടെ പ്രാധാന്യത്തെ മാനിച്ചുകൊണ്ട് എന്റെ മുഴുവന്‍ കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ‘ ജോണ്ടി റോഡ്‌സ് എഴുതി. പ്രധാനമന്ത്രിയുടെ കത്തും ജോണ്ടി റോഡ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചു.

ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തില്‍ അവരെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി @ിമൃലിറൃമാീറശ അദ്ദേഹവുമായും ഇന്ത്യയിലെ ജനങ്ങളുമായും എന്റെ അടുത്ത വ്യക്തിബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു വ്യക്തിഗത സന്ദേശം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അഭിനന്ദനങ്ങള്‍, ‘ ക്രിസ് ഗെയ്ല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയോടുള്ള നിങ്ങളുടെ വാത്സല്യത്തെയും നന്ദിയേയും നിങ്ങള്‍ ഞങ്ങളുടെ രാജ്യവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന പ്രതീക്ഷയോടെയും നിങ്ങള്‍ക്കും ഇന്ത്യയിലെ മറ്റ് കുറച്ച് സുഹൃത്തുക്കള്‍ക്കും എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി കത്തില്‍ പറയുന്നു. റോഡ്സിന്റെ മകളെക്കുറിച്ചും മോദി പ്രത്യേക പരാമര്‍ശം നടത്തി, താങ്കളുടെ മകള്‍ക്ക് ഈ മഹത്തായ രാജ്യത്തിന്റെ പേര് നല്‍കിയപ്പോള്‍ ഈ പ്രത്യേക ബന്ധം ശരിക്കും പ്രതിഫലിച്ചു. ഞങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രത്യേക അംബാസഡറാണ് നിങ്ങള്‍. പ്രധാനമന്ത്രി കത്തില്‍ പറയുന്നു .