Tuesday, May 7, 2024
indiakeralaNews

മദ്രാസ് ഐഐടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; മലയാളിയുടേതെന്ന് സംശയം.

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മലയാളിയായ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെത്തിയത് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ്. മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

കൂടാതെ മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടേതാണ് മൃതദേഹമെന്ന് മദ്രാസ് ഐ.ഐ.ടിക്കുള്ളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോട്ടൂര്‍പുരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളതെന്നും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രായപേട്ട ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.