Wednesday, May 8, 2024
keralaNews

ജനപ്രിയ ഭാവഗാനങ്ങളുടെ സംഗീത ശിൽപി………..

ഇന്ന് എം.ജി.രാധാകൃഷ്ണൻ്റെ പതിനൊന്നാം ചരമവാർഷിക ദിനം. സംഗീത സംവിധായകൻ ,ഗായകൻ ,വോക്കലിസ്റ്റ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി.രാധാകൃഷ്ണനെ ലളിതഗാനങ്ങളുടെ രാജശിൽപി എന്ന നിലയിലാണ് മലയാളികൾ നെഞ്ചിലേറ്റുന്നത് .ആകാശവാണിക്കു വേണ്ടി അദ്ദേഹം സൃഷ്ടിച്ച ലളിതഗാനങ്ങൾക്ക് സിനിമാ ഗാനങ്ങളേക്കാൾ ജനപ്രിയത ലഭിച്ചു.1962 ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ആരംഭിച്ച രാധാകൃഷ്ണൻ ദീർഘകാലം ആകാശവാണിയിൽ സംഗീത സംവിധായകനായി പ്രവർത്തിച്ചു .1978ൽ പുറത്തിറങ്ങിയ ജി.അരവിന്ദൻ്റെ തമ്പ് ആയിരുന്നു രാധാകൃഷ്ണൻ സംഗീതസംവിധാനം നടത്തിയ ആദ്യ ചിത്രം .ചാമരം ,ഞാൻ ഏകനാണ് ,ജാലകം ,രാക്കുയിലിൻ രാഗസദസിൽ ,അയിത്തം ,ദേവാസുരം ,മണിച്ചിത്രത്താഴ് ,അദ്യൈതം ,മിഥുനം ,അഗ്നിദ്ദേവൻ തുടങ്ങി 80ൽ അധികം ചിത്രങ്ങൾക്കു് അദ്ദേഹം ഗാനങ്ങൾ ഒരുക്കി.2001ലും 2006ലും സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട് .കവിതയുടെ നൈസർഗികത ചോർന്നു പോകാതെ ഭാവഗാനങ്ങൾ കൊണ്ട് മലയാളിക്ക് മെലഡിയുടെ ലളിതമധുരമായ ഒരു ലോകം തുറന്നിട്ടു കൊടുത്ത സംഗീത ശിൽപിയാണ് എം.ജി.രാധാകൃഷ്ണൻ. കാലത്തിനൊപ്പം തുഴഞ്ഞു പോകാതെ സീമാതീതമായ പ്രതിഭാവിലാസത്താൽ അദ്ദേഹം സ്വയം സൃഷ്ടിച്ചസംഗീത സർഗം മലയാളികളുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല .പ്രണാമം!