Friday, May 17, 2024
keralaNews

അന്തരിച്ച ബാബുക്കുട്ടന്റെ കുടുംബത്തിന് കെ ജെ യു കോട്ടയം ജില്ലാ കമ്മറ്റി ധനസഹായം നല്‍കി.

ഇടുക്കി ചെറുതോണി മാതൃഭൂമി ലേഖനായിരുന്ന അന്തരിച്ച ബാബുക്കുട്ടന്റെ ധനസഹായ ഫണ്ടിലേയ്ക്ക് കെ ജെ യു കോട്ടയം ജില്ലാ കമ്മറ്റി അംഗങ്ങളില്‍ സമാഹരിച്ച 32500 യും നവജീവന്‍ ട്രസ്റ്റി പി.യു തോമസ് ല്‍ നിന്നും ലഭിച്ച 5000 ഉള്‍പ്പെടെ,37500 രുപ ബാബുക്കുട്ടന്റെ ധനസഹായ ഫണ്ടിലേക്ക് നല്‍കി.ആദ്യം ചികിത്സാ ധനസഹായത്തിലേക്ക് ലഭിച്ചിരുന്ന 22000 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ശേഷിച്ച 15500 രൂപ, ബാബുക്കുട്ടന്റെ വസതിയിലെത്തി, സഹധമ്മിണി ദീപാബാബുവിന് കോട്ടയംജില്ലാ പ്രസിഡന്റ് കെ ജി ഹരിദാസ്, ജില്ലാ സെക്രട്ടറി പി.ഷണ്‍മുഖന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് എ പി ഉസ്മാന്‍, കെ ജെ യു ഇടുക്കി ജില്ലാ ജോ: കണ്‍വീനര്‍ ഔസേപ്പച്ചന്‍ (മംഗളം, ചെറുതോണി) കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജിതേഷ് വിശ്വനാഥ് എന്നിവര്‍ സന്നിഹിതരായിരുന്നു ഇതോടൊപ്പം നവജീവന്‍ ട്രസ്റ്റ് നല്‍കിയ രണ്ട് ചാക്ക് അരിയും,രണ്ട് പല വ്യജ്ഞന കിറ്റും നല്‍കി.ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ബാബുക്കുട്ടന്റെ ചികിത്സാര്‍ത്ഥം രൂപികരിച്ച ധനസഹായ നിധിയിലേക്ക് സഹായം തന്ന മുഴുവന്‍ അംഗങ്ങള്‍ക്കും, ചുമതലപ്പെട്ട മേഖലാ ഭാരവാഹികള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തി.