Sunday, April 28, 2024
keralaNewsObituary

പണം നല്‍കിയില്ല; മകന്‍ അച്ഛനെ അടിച്ചുകൊന്നു

കൊല്ലം: പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ചവറ കോയിവിള സ്വദേശി മനോജ് കുമാര്‍(37) ആണ് പിടിയിലായത്. ഇയാളുടെ പിതാവായ അച്യുതനെയാണ് അടിച്ചു കൊലപ്പെടുത്തിയത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അച്യുതന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റുകിട്ടിയ പണത്തിന്റെ ഓഹരി മനോജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കില്ലെന്ന് പറഞ്ഞതോടെ പ്രതി പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഇയാള്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അച്യുതനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.