Sunday, April 28, 2024
keralaNews

മത നിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി :ഈ നാട്ടില്‍ എന്തും വിളിച്ചുപറയാനാകില്ല.വര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടവന്ത്രയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി മതനിരപേക്ഷതയ്ക്ക് ഹാനി ഉണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല.പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റേത് നീചമായ പരാമര്‍ശമാണ്.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആലപ്പുഴയില്‍ അരങ്ങേറിയത് മറ്റൊരു പതിപ്പാണ്. അവിടെ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു. മുദ്രാവാക്യം കടുത്ത മതവിദ്വേഷം ഉയര്‍ത്തുന്നതാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ നാടിനെതിരാണ്. വര്‍ഗീയ ശക്തികളോടു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.