Sunday, May 12, 2024
keralaNews

യാസിന്‍ മാലിക്കിന് ജീവപര്യന്തം

ന്യൂഡല്‍ഹി :ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിനു മുന്നോടിയായി പട്യാല ഹൗസ് കോടതിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. മാലിക്കിനെതിരെ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തവും പരമാവധി ശിക്ഷ വധശിക്ഷയുമാണ്.