Sunday, May 12, 2024
indiakeralaNews

ചരിത്രമെഴുതി അഭിലാഷ് ടോമി.

ഫ്രാന്‍സ് :ചരിത്രമെഴുതി മലയാളി നാവികന്‍ അഭിലാഷ് ടോമി.ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി.

നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാന്‍ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റര്‍. പടിഞ്ഞാറന്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനില്‍നിന്നാണ് 2022 സെപ്റ്റംബറില്‍ അഭിലാഷ് യാത്ര തുടങ്ങിയത്.