Monday, April 29, 2024
indiaNewsSports

ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കൊലപാതക കേസ്.

ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കൊലപാതക കേസ്. സഹതാരം അടിയേറ്റ് മരിച്ച സംഭവത്തിലാണ് സുശീല്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ സുശീലിനിതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് സുശീല്‍ കുമാറിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നത്.

മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഗുസ്തി താരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഘര്‍ഷ സ്ഥലത്ത് നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ വെള്ളി മെഡലും വെങ്കല മെഡലും നേടിയ താരമാണ് സുശീല്‍ കുമാര്‍.