Friday, May 17, 2024
keralaNews

ഷാജ് കിരണിനും ഇബ്രാഹിമിനും മുന്‍കൂര്‍ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി . 

കേസില്‍ ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് നടപടി.

അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 41 എ നോട്ടീസ് നല്‍കി ഇരുവരെയും വിളിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.

രഹസ്യ മൊഴി തിരുത്താന്‍ ഷാജ് കിരണും സുഹൃത്തും ദൂതനായി എത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

സ്വപ്ന സുരേഷ് തങ്ങളെ കെണിയില്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരണും ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.