Wednesday, May 15, 2024
keralaNews

മരത്തില്‍നിന്ന് വീണ് നിവിന്‍ പോളിയുടെ അസിസ്റ്റന്റ് മരിച്ചു…

ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയ യുവാവ് വീണു മരിച്ചു.സിനിമയിലെ മേക്കപ്പ്മാനും നടന്‍ നിവിന്‍ പോളിയുടെ അസിസ്റ്റന്റുമായ ഷാബു പുല്‍പള്ളിയാണ് (37) മരിച്ചത്.ശശിമലയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് അപകടം.വീട്ടുമുറ്റത്തെ മാവില്‍ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 2ന്. ഭാര്യ: ലക്ഷ്മി. മക്കള്‍: അബിന്‍ ദേവു കൃഷ്ണ, ഗൗരിദക്ഷ. മേക്കപ്പ്മാന്‍ ഷാജി പുല്‍പള്ളി സഹോദരനാണ്.