Sunday, April 28, 2024
keralaNews

മണര്‍കാട് ദേവീക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം

ചരിത്രപ്രസിദ്ധമായ മണര്‍കാട് ദേവീക്ഷേത്രത്തിലെ ശാസ്താ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഗണപതി കോവിലില്‍ സെപ്തംബര്‍ 10-ാം തീയതി (ചിങ്ങം 25) വെള്ളിയാഴ്ച 5 .30 മുതല്‍ 108 നാളികേരത്തിന്റെ അഷ്ട്ര ദ്രവ്യ മഹാഗണപതി ഹോമത്തോടു കൂടി വിനായക ചതുര്‍ത്ഥി ആഘോഷം നടത്തപ്പെടുന്നു വിനായക ചതുര്‍ത്ഥി ദിവസം നടക്കുന്ന അഷ്ട്ര ദ്രവ്യ ഗണപതി ഹോമത്തിന്റെ മുഖ്യ കാര്‍മ്മീത്വം ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മന നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ചുമതതലയിലാണ് നടത്തപ്പെടുന്നത്.

മഹാഗണപതി ഹോമത്തിനുള്ള നാളികേരം, ശര്‍ക്കര, അവല്‍, മലര്‍, കല്‍ക്കണ്ടം മുന്തിരി എന്നീ എല്ലാ വിധ ഹോമ സാധനങ്ങളും ഭക്തജനങ്ങള്‍ സെപ്തംബര്‍ 9 വ്യാഴാഴ്ച വൈകുന്നേരത്തിന് മുന്‍പായി ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണ് .കൂടാതെ ഭക്തജനങ്ങള്‍ക്കു് അഷ്ടദ്രവ്യ ഗണപതി ഹോമം വഴിപാട് രസീത് മുന്‍കൂട്ടി എടുത്തും പങ്കാളികളാകവുന്നതാണ്. വി നായക ചതുര്‍ത്ഥി ദിവസം ഭക്തജനങ്ങള്‍ക് നെയ് പായസം വഴിപാടിനും രസീത് എടുക്കാവുന്നതാണ് .ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും കോവിഡ് 19 മാനദണ്ഡം പാലിച്ച് മാത്രമാണ് നടത്തി വരുന്നത് .