Friday, March 29, 2024
EntertainmentindiaNews

ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചു നടി തൃഷയെയും മണിരത്നത്തെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറി ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരം ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് താരം ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചത്.തൃഷയെ മാത്രമല്ല മണിരത്നത്തെയും അറസ്റ്റ് ചെയ്ണമെന്നും സംഘടനകള്‍ പറഞ്ഞു. മധ്യപ്രദേശ് ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് പൊന്നിയന്‍ സെല്‍വന്റെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേള സമയത്ത് തൃഷ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായത്. ഇതോടെയാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഹിന്ദു സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.