Friday, May 17, 2024
keralaNewsObituary

ഇലത്താള കലാകാരന്‍ ചെറുശ്ശേരി ശ്രീകുമാര്‍ പനി ബാധിച്ച് മരിച്ചു

തൃശൂര്‍: ഇലത്താള കലാകാരന്‍ ചെറുശ്ശേരി ശ്രീകുമാര്‍ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരന്‍ വല്ലച്ചിറ ചരളിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ മകനാണ് 41 കാരനായ ശ്രീകുമാര്‍. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ശ്രീകുമാറിന്റെ നിര്യാണത്തോടെ നഷ്ടമായത് ഇലത്താള വാദനത്തിലെ യുകലാകാരനെയാണ്. കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാര്‍.