Friday, May 3, 2024
indiaNewspolitics

അഖിലേഷിന് തിരിച്ചടി;മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്

ലക്നൗ: മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നല്‍കി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവിന് പിന്നാലെ മറ്റൊരു യാദവ് കുടുംബാംഗം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും വിധുന നിയമസഭയില്‍ നിന്നുള്ള മുന്‍ എസ്പി എംഎല്‍എയുമായ പ്രമോദ് കുമാര്‍ ഗുപ്ത വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.                                                                              യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സാന്നിധ്യത്തില്‍ മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി മോദിയുടെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന് ബിജെപിയില്‍ ചേരുന്നതെന്ന് അപര്‍ണ യാദവ് വ്യക്തമാക്കി. ‘ഞാന്‍ ബിജെപിയോട് വളരെ നന്ദിയുള്ളവനാണ്. ബിജെപിയുടെ പദ്ധതികളും ദേശീയ ആശയങ്ങളും എന്നെ എപ്പോഴും സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും അപര്‍ണ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വവും            വികസന പ്രവര്‍ത്തനങ്ങളും അഭൂതപൂര്‍വമാണ്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയത്തിനും രാമരാജ്യത്തിനും പ്രതിജ്ഞാബദ്ധമാണെന്നും മുലായത്തിന്റെ മരുമകള്‍ വ്യക്തമാക്കി. അഖിലേഷ് യാദവ് മുഖ്യമന്തിയെന്ന നിലയിലും കുടുംബസസ്ഥന്‍ എന്ന നിലയിലും പരാജയപ്പെട്ട വ്യക്തിയാണ്. ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും നമ്മുടെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്നും ഞാന്‍ പ്രചോദിതയാണ്. ദേശീയതയ്ക്കും സ്ത്രീ ശാക്തീകരണത്തിനുമായി താന്‍ പ്രവര്‍ത്തിക്കമെന്നും അപര്‍ണ യാദവ് കൂട്ടിച്ചേര്‍ത്തു.