Monday, April 29, 2024
keralaNews

അട്ടപ്പാടിയില്‍ സഹോദരനെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു.

പാലക്കാട്: അട്ടപ്പാടിയില്‍ സഹോദരനെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. കരിക്ക് വിറ്റതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. അമ്മയുടെ പറമ്പിലെ കരിക്ക് വിറ്റതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. മരുതന്‍ ആണ് പതിവായി കരിക്ക് വില്‍ക്കുകയും പണം ഉപയോഗിക്കുകയും ചെയ്യുന്നത്.
സഹോദരന്‍ പണലി പണത്തിന്റെ പങ്ക് ചോദിച്ച് തര്‍ക്കം പതിവാണ്. ഇന്നലെ വൈകീട്ട് മദ്യപിച്ച് എത്തിയ മരുതന്‍ പണലിയുമായി തര്‍ക്കിച്ചു. രോഷം മൂത്ത പണലി തൂമ്പയുടെ മരപ്പിടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ കോട്ടത്തറ ആശുപത്രിയില്‍ എന്തിച്ചു. മികച്ച ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെ ആയിരുന്നു മരണം. സഹോദരന്‍ പണലിയെ അഗളി പൊലിസ് അറസ്റ്റ് ചെയ്തു