Friday, May 3, 2024
keralaNews

ഭക്ഷ്യകിറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ജനങ്ങളോടുള്ള അനുകമ്പയെന്നു ഭക്ഷ്യ മന്ത്രി.

നിലവില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്നും ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. എം.എല്‍.എ വി. ജോയ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ജി.ആര്‍ അനിലിന്റെ വിശദീകരണം. കിറ്റുകള്‍ കേന്ദ്രത്തിന്റെതാണെന്ന് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.ആ വാദങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ് മന്ത്രിയുടെ ഈ പ്രസ്താവന.ഭക്ഷ്യകിറ്റിലുള്ള സാധനങ്ങള്‍ വാങ്ങുന്നത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന സ്നേഹത്തിന്റെയും അനുകമ്പയുടേയും പ്രതിഫലനമാണ് കിറ്റുകള്‍. അതിനായി കേന്ദ്രം പണം നല്‍കുന്നില്ല.