Sunday, May 5, 2024
keralaNewsObituary

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

ചങ്ങനാശേരി: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10.30 ഓടെ എംസി റോഡില്‍ ചങ്ങനാശേരി എസ്ബി കോളജിനു സമീപമായിരുന്നു അപകടം. എതിര്‍ ദിശയില്‍ സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുഴവാത് സ്വദേശി അജ്മല്‍ (27), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20), ചങ്ങനാശേരി മാര്‍ക്കറ്റിന് സമീപം അലക്‌സ് (26) എന്നിവരാണ് മരിച്ചത്.