Tuesday, April 30, 2024
keralaNews

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു.

മലപ്പുറം :ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു.മലപ്പുറം കുറ്റിപ്പുറം പാഴൂര്‍ സ്വദേശി കളത്തില്‍വെട്ടത്തില്‍ റാഫി -റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.