Saturday, May 4, 2024
keralaNews

കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെക്കാന്‍ തീരുമാനം.

കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെക്കാന്‍ തീരുമാനം.ഇനി മത്സരങ്ങള്‍ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സര്‍വകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.അതിനിടെ, കേരള സര്‍വകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.