Monday, April 29, 2024
indiaNews

ബെംഗളൂരുവില്‍ പ്രതിസന്ധി ; മുങ്ങിയത് മൂവായിരത്തിലേറെ കോവിഡ് രോഗികള്‍

നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു റവന്യു മന്ത്രി ആര്‍.അശോക. ആര്‍ടിപിസിആര്‍ ഫലമറിഞ്ഞയുടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ‘മുങ്ങുന്ന’ ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരം ആളുകള്‍ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകള്‍ക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു.