Friday, May 17, 2024
keralaNews

കോട്ടയത്ത് തുടര്‍ച്ചയായി പ്രതിദിന കോവിഡ് കേസുകള്‍ മൂവായിരത്തിന് അടുത്ത്.

കോട്ടയത്ത് തുടര്‍ച്ചയായി പ്രതിദിന കോവിഡ് കേസുകള്‍ മൂവായിരത്തിന് അടുത്ത്. ഇന്നലെ 2917 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി 27.14 ശതമാനമാണ്. പരിശോധിക്കുന്ന നാലില്‍ ഒരാള്‍ ജില്ലയില്‍ പോസിറ്റീവ് ആകുന്നു. ഇന്നലെ കോവിഡ് ബാധിച്ചതില്‍ 3 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. ഇന്നലെ 10747 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 15618 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോട്ടയം നഗരസഭ- 396, കാഞ്ഞിരപ്പള്ളി – 126, പാമ്പാടി – 82, രാമപുരം – 73, മുണ്ടക്കയം- 72 എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കിറ്റുകളുടെ അഭാവം മൂലം ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ പ്രതിസന്ധിയിലാണ്. പാമ്പാടി, കൂരോപ്പട മേഖലകളില്‍ പരിശോധന നിലച്ചതു ജനങ്ങളെ ആശങ്കയിലാക്കി. അധിക നിയന്ത്രണം തുടരുന്നതിനാല്‍ ഇവിടെ നിന്നു സ്വകാര്യ ലാബുകളിലെത്തി പരിശോധന നടത്താനുള്ള സാഹചര്യമില്ല. നേരത്തേ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍പോലും കിറ്റുകളുടെ കുറവ് മൂലം പരിശോധന നടത്താന്‍ സാധിക്കുന്നില്ല.