Wednesday, May 15, 2024
keralaNews

ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി നിര്‍മല സീതാരാമന്‍.

ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. മുമ്പൊരിക്കലും ഇല്ലാത്ത സവിശേഷതകളായിരിക്കും ഇത്തവണത്തെ ബജറ്റിന്. ഇന്ത്യയെ ലോകത്തെ പ്രമുഖ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരിക്കും ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റ്. ഇത്തവണ ബജറ്റ് അവതരണത്തില്‍ സാമ്ബത്തിക വളര്‍ച്ചയെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല.മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പ് വര്‍ഷത്തില്‍ 7.7 ശതമാനമായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം അത് 2019-20ലെ നിലയിലേക്കു തിരിച്ചുപോയാല്‍ ഏകദേശം 8% വളര്‍ച്ചയാണ് അര്‍ത്ഥമാക്കുന്നത്. 2022-23 മുതല്‍ ശക്തമായ വളര്‍ച്ച ഉറപ്പാക്കുക എന്നതാണ് ധനമന്ത്രിക്കു മുന്നിലുള്ള യഥാര്‍ത്ഥ വെല്ലുവിളി.