Saturday, May 11, 2024
keralaNews

ബീമാപള്ളിയില്‍ തത്തകളുടെ അനധികൃത വില്‍പന; 1000 രൂപയോളം വില വരുന്ന 90 തത്തകള്‍ വനംവകുപ്പ് പിടികൂടി

ബീമാപള്ളിയില്‍ തത്തകളുടെ അനധികൃത വില്‍പന വനംവകുപ്പ് പിടികൂടി. വിപണിയില്‍ 1000 രൂപയോളം വില വരുന്ന 90 തത്തകളെ പിടിച്ചെടുത്തു. അലങ്കാര പക്ഷികളെ വില്‍ക്കുന്ന 3 കടകളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. വനംവകുപ്പ് ഓഫിസില്‍ എത്തിച്ച തത്തകളെ ഉള്‍ക്കാടുകളിലേക്ക് പറത്തിവിടും. തമിഴ്നാട്ടില്‍ നിന്നാണ് തത്തയെ എത്തിച്ചിരുന്നത്.

അലങ്കാര പക്ഷികളെ വില്‍ക്കുന്ന കടകളില്‍ വന്‍തോതില്‍ തത്തകളെ കൈമാറുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നായിരുന്നു പരിശോധന. കടഉടമകള്‍ക്ക് എതിരെ കേസെടുത്തു.

ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഷാനവാസ്, കണ്‍ട്രോള്‍റൂം റേഞ്ച് ഓഫിസര്‍ സലീം ജോസ്, ചുള്ളിമാനൂര്‍ റേഞ്ച് ഓഫിസര്‍ ബ്രിജേഷ് കുമാര്‍, പരുത്തിപ്പള്ളി റേഞ്ച് ഓഫിസര്‍ ഷാജി ജോസ്, ഓഫിസര്‍മാരായ ബാബുരാജ്, ഗോപാലകൃഷ്ണന്‍, ഹരികുമാര്‍,അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.