Wednesday, May 22, 2024
Local NewsNews

കണമലയില്‍ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു

 

 

 

 

 

 

റിപ്പോര്‍ട്ട് :
സോനു
എയ്ഞ്ചല്‍ വാലി 

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിനായി എത്തിയ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന്  (21/12 വ്യാഴാഴ്ച )  രാവിലെ എട്ട് മണിയോടെ കണമല ഇറക്കത്തില്‍ എരുത്വാപ്പുഴക്ക് സമീപമായിരുന്നു അപകടം.ആര്‍ക്കും പരിക്കില്ല ,

ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് അയ്യപ്പമാര്‍ പറഞ്ഞു. വാഹനം റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ഒരു ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നിട്ടുണ്ട് . ഇതേ തുടര്‍ന്ന് കെ എസ് ഇ ബി അധികൃതരെത്തി പോസ്റ്റ് മാറ്റിയിടാനുള്ള നടപടികളും ആരംഭിച്ചു.