Friday, May 3, 2024
keralaNews

ബീഫിന്റെ വില ഏകീകരിക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രമേയം.

ബീഫിന്റെ വില കിലോയ്ക്ക് 320 രൂപയായി ഏകീകരിക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രമേയം. ഏക കണ്ഠമായാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. കോട്ടയത്തെ ഭക്ഷണ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബീഫ്. ജില്ലയില്‍ പല ഭാഗങ്ങളിലും ബീഫിന് അമിത വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ജില്ലാ പഞ്ചായത്ത് വില ഏകീകരണത്തിലേക്ക് കടന്നത്. വില ഏകീകരിക്കാനുള്ള പ്രമേയം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.വ്യാപാരികളുമായി ചര്‍ച്ച നടത്തി തീരുമാനം നടപ്പിലാക്കാനാണ് നിര്‍ദേശം. ഇതുപ്രകാരം മാഞ്ഞൂര്‍ പഞ്ചായത്ത് ബീഫിന് വില 330 രൂപയായി ഏകീകരിച്ച് കഴിഞ്ഞു. കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഈ പാത പിന്തുടരും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ജനം കയ്യടിക്കുന്നുണ്ടെങ്കിലും നിര്‍ദേശം പ്രായോഗികമല്ലെന്നാണ് വ്യാപരികളുടെ വാദം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ വിലയ്ക്കാണ് പോത്തുകളെ എത്തിക്കുന്നത്. ഇതിന്റെ ചിലവ് കുറയ്ക്കാന്‍ നടപടി വേണം. ജില്ലാ പഞ്ചായത്ത് അധികൃതര്‍ വ്യാപരികളുമായി കൂടിയാലോചന നടത്തിയില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിക്കുമെന്നും വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി.