Tuesday, May 14, 2024
keralaNews

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം; ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുണ്ട് .അതിനാല്‍ ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കും.എന്നാല്‍, എലി, അണ്ണാന്‍, വളര്‍ത്തുമൃഗങ്ങളായ പശു, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് മലിനമായ ജലവുമായി സമ്ബര്‍ക്കം ഉണ്ടാകുമ്‌ബോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്.എലിപ്പനിക്കെതിരെ ഡോക്സി സൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കുക. ഈ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും . ആവശ്യമുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍.അറിയിച്ചു.