Sunday, May 5, 2024
keralaNews

ബിഷപ്പ് ഫ്രാങ്കോ പി.സി.ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുൻ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പൂഞ്ഞാർ മുൻ എംഎൽഎ പി . സി ജോർജിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. കേസിലെ വിചാരണ വേളയിൽ ഫ്രാങ്കോ മുളയ്ക്കലിന്  അനുകൂലമായി പ്രതികരിക്കുകയും കന്യാസ്ത്രീകൾക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു പിസി ജോർജ് . ഇതിന്റെ അടിസ്ഥാനത്തിലാകാം ഫ്രാങ്കോ മുളക്കൽ പിസി ജോർജിനെ കാണാനെത്തിയത് .  ഇന്ന് രാവിലെയാണ്   ഫ്രാങ്കോ മുളയ്ക്കലിനെ  പിസി ജോർജിന്റെ  വീട്ടിലെത്തിയത്. കാറിലെത്തിയ ഫ്രാങ്കോ മുളയ്ക്കലിനെ വീടിന്റെ  മുറ്റത്തെത്തി പിസി ജോർജ് ആലിംഗനം ചെയ്തതാണ്  സ്വീകരികരിച്ചത്. എന്നാൽ സന്ദർശനം സംബന്ധിച്ച്  ഇരുവരും പ്രതികരിച്ചിട്ടില്ല.