Saturday, May 4, 2024
indiakeralaNews

ബിപിന്‍ റാവത്തിന്റെ മരണം നികത്താനാകാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി.

ബിപിന്‍ റാവത്തിന്റെ മരണം നികത്താനാകാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി. സേനയെ സ്വയംപര്യാപ്തമാക്കാന്‍ റാവത്ത് നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. തളര്‍ന്നിരിക്കില്ല, എല്ലാ വെല്ലുവിളികളും നേരിടും. സേനയുടെ നവീകരണവും അതിര്‍ത്തിയിലെ അടിസ്ഥാന വികസനവും അതിവേഗം നടപ്പാക്കുമെന്നും മോദി വ്യക്തമാക്കി. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ തീവ്രപരിശ്രമമെന്നും പ്രധാനമന്ത്രി അറിയിച്ചു.