Saturday, May 4, 2024
keralaNews

പശുവിനെ വെടിവെച്ച് കൊന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍

കൊല്ലം; ഏരൂര്‍ എണ്ണപ്പന തോട്ടത്തില്‍ പശുവിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍.കടയ്ക്കല്‍ ഐരക്കുഴി പാറക്കാട് സിന്ധു ഭവനില്‍ സജീവാണ് (60) അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.കേസില്‍ നേരത്തെ അറസ്റ്റിലായ യൂട്യൂബര്‍ രെജീഫ് ഉള്‍പ്പെട്ട സംഘത്തിന് വെടിമരുന്ന് നല്‍കിയത് സജീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.രെജീഫിനും ഇന്ന് അറസ്റ്റിലായ സജീവിനും പുറമേ പിതാവ് കമറുദ്ദീന്‍, ചിതറ സ്വദേശി ഹിലാരി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.വിളക്കുപാറ ഓയില്‍പാം എസ്റ്റേറ്റിനകത്ത് മേയാന്‍വിട്ട പശുവിനെയാണ് ഇവര്‍ ചേര്‍ന്ന് കൊന്നുകറിവെച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ

 

പരിശോധനയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.പശുവേട്ടക്കാരായ സംഘത്തിന് തോക്കില്‍ നിറയ്ക്കാനുള്ള ഗണ്‍ പൗഡര്‍ നല്‍കിയത് സജീവാണ്.എന്നാല്‍ ഇയാള്‍ക്ക് പടക്കവും പൂത്തിരിയും വില്‍ക്കാന്‍ മാത്രമാണ് ലൈസന്‍സുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഗൗണ്‍ പൗഡര്‍ വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നിരിക്കെയാണ് ഇയാള്‍ പ്രതികള്‍ക്ക് ഗണ്‍ പൗഡര്‍ നല്‍കിയത്. മേയാന്‍ വിട്ട പശുക്കളെ മോഷ്ടിച്ച് കൊന്ന് കറിവെച്ച കേസില്‍ നേരത്തെ യൂട്യൂബറായ രെജീഫ് എന്നയാള്‍ അറസ്റ്റിലായിരുന്നു. മോഷണമുതല്‍ കറിവെച്ച് ഇയാള്‍ പോലീസുകാര്‍ക്കും പങ്ക് വെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോലീസുകാര്‍ക്ക് പുറമേ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ഇയാള്‍ ഇറച്ചിക്കറി നല്‍കിയിരുന്നു. മ്ലാവ് ആട് എന്നിവയുടെ ഇറച്ചി എന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു രെജീഫ് കറി വിതരണം ചെയ്തിരുന്നത്. ഇതിന്റെ വീഡിയോയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.