Sunday, May 5, 2024
indiaNews

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കാണിച്ചതോടെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബൈരെന്‍ സിങ് എന്നിവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.