Saturday, May 18, 2024
HealthNewsObituary

കന്നഡ സിനിമ താരം ഷോക്കേറ്റ് മരിച്ചു

കന്നഡ സിനിമാ താരം വിവേക് ഷോക്കേറ്റ് മരിച്ചു. മുപ്പത്തിയഞ്ചു വയസായിരുന്നു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയില്‍ അജയ് റാവുവും, രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ലവ് യൂ രച്ചുവിന്റെ സെറ്റിലാണ് അപകടം നടന്നത്. ക്രെയിനും, ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗ ചിത്രീകരണത്തിനിടെ 11കെവി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിലത്തുവീണ വിവേകിനെ ഉടന്‍തന്നെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ സിനിമയുടെ സംവിധായകന്‍ ശങ്കര്‍, സംഘട്ടന സംവിധായകന്‍ വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.