Friday, May 3, 2024
keralaNews

ബാലമന്ദിരത്തില്‍ മാനസിക പീഡനമെന്ന വെളിപ്പെടുത്തതലുമായി :പെണ്‍കുട്ടികള്‍.

ബാലമന്ദിരത്തില്‍ മാനസിക പീഡനമെന്ന വെളിപ്പെടുത്തതലുമായി കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍. തിരികെ അങ്ങോട്ടേക്ക് പോകാന്‍ താത്പര്യമില്ലെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടികള്‍ പൊലീസിനു മൊഴിനല്‍കി. പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.ബാലമന്ദിരത്തിലെ ജീവനക്കാര്‍ പരാതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. 17 വയസ്സില്‍ കൂടുതലുള്ളവര്‍ അവിടെയുണ്ട്. അവര്‍ കുട്ടികളെ ഉപദ്രവിക്കുന്നുണ്ട്. പഠിക്കണമെന്ന് ആഗ്രഹമുണ്ട്. വീട്ടിലേക്ക് തിരികെ പോകാന്‍ സാഹചര്യമില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.