Monday, May 6, 2024
keralaLocal NewsNews

മരം വീണ്  തകർന്ന വീട് പുനർ നിർമ്മിക്കാനാവാതെ സാബു ദുരിതത്തിൽ. 

എരുമേലി വനാതിർത്തിയിലെ വീടിന്  സമീപം  വനത്തിലെ മരം വീണ് തകർന്ന വീട് പുനർ നിർമ്മിക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം . എരുമേലി മണിപ്പുഴ വനാതിർത്തിയിൽ ചെമ്പകപ്പാറ കിഴക്കേതിൽ സാബുവിന്റെ വീടിന്  മുകളിലേക്കാണ്  ബുധനാഴ്ച്ച വൈകിട്ട് 7 മണി  വനത്തിൽ നിന്ന വലിയ മരം വീണത് . വീടിന്റെ ഒരു ഭാഗം തകരുകയും ചെയ്തു .ആറോളം കുടുംബങ്ങൾക്ക് ഭീഷണിയായ മരം വെട്ടിമാറ്റാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും  വനം വകുപ്പ് യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു . മരം വീണ്  വീട്  തകർന്ന  സാബു ബൈപ്പാസ് ഓപ്പറേഷൻ  കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലാണ്.ജോലി ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ  വല്ലപ്പോഴും കിട്ടുന്ന ഡ്രൈവർ ജോലി മാത്രമാണ് ഏക ആശ്രയമായിരുന്നത്.ഇതിനിടെ  കൊറോണ കൂടി വന്നതോടെ ജോലിയും നഷ്ടമായി പശുവിനെ വളർത്തി പാൽ കൊടുത്താണ് ഉപജീവനം കണ്ടെത്തിയത്. ഇതിനിടെക്കാണ് വീട് തകർന്നത്.വീട്  പുനർനിർമ്മിക്ക ണമെങ്കിൽ അധികാരികൾ കനിയണമെന്നാണ് സാബു പറയുന്നത്.തകർന്ന വീട് പി സി ജോർജ് സന്ദർശിച്ചു.