Saturday, May 18, 2024
Local NewsNews

എരുമേലിയില്‍ അപൂര്‍വ്വ നാണയ – കറന്‍സികളുടെ പ്രദര്‍ശനം

എരുമേലി: കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ അപൂര്‍വ്വമായ വിവിധ രാജ്യങ്ങളുടെ നാണയങ്ങളുടേയും- കറന്‍സികളുടേയും ശ്രദ്ധേയമായ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യന്‍, ബ്രട്ടീഷ് ഇന്ത്യ, തിരുവിതാംകൂര്‍ തുടങ്ങി ഇരിക്കുന്ന പഴയതും, ഇന്ന് ഉപയോഗത്തിലിരിക്കുന്നതും – ഇല്ലാത്തതുമായ കറസികളും, നാണയങ്ങളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. എരുമേലി ടൗണിലെ വ്യാപാരി കൂടിയായ സി പി മാത്തനാണ് തന്റെ അപൂര്‍വ്വമായ ശേഖരം പ്രദര്‍ശനത്തിനായി ഒരുക്കുന്നത്. 18 ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിക്ക് വരെയാണ് കനകപ്പലം സെന്റ് ജോര്‍ജ് പഴയ പള്ളി ഹാളിലാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത് .