Thursday, May 16, 2024
keralaNewspolitics

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി പ്രസിഡന്റ് എം.ലിജു രാജിവെച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി പ്രസിഡന്റ് എം.ലിജു രാജിവെച്ചു. ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ ഒരിടത്തുമാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. മറ്റുള്ളിടത്തെല്ലാം കനത്ത തോല്‍വിയാണ് നേരിട്ടത്. കഴിഞ്ഞ തവണ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്ത അരൂര്‍ സീറ്റുപോലും ഇത്തവണ നഷ്ടമായി.
അതോടൊപ്പം അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു എം.ലിജു. ഇവിടെയും പരാജയപ്പെടുകയായിരുന്നു. ജില്ലയിലെ സി.പി.എമ്മില്‍ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതൊന്നും വോട്ടാക്കി മാറ്റാനായില്ല. കായംകുളത്ത് അരിതാ ബാബുവിനും ഏറെ അനുകൂലമായിരുന്നു. അവിടെയും പരാജയമായി. എല്ലാത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മറ്റു ജില്ലകളിലെ കോണ്‍ഗ്രസ് ഭാരവാഹികളില്‍ നിന്നും പൊട്ടലുകളും ചീറ്റലുകളും തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യത്തെ ചലനമാണ് ലിജുവിന്റെ രാജി.