Sunday, May 5, 2024
BusinessEntertainmentNewsworld

ബഹിരാകാശ ടൂറിസത്തിന് തുടക്കം; സ്‌പെയ്‌സ് എക്‌സ് പേടകം വിക്ഷേപിച്ചു

ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം. ബഹിരാകാശ ടൂറിസത്തിന് തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന, ബഹിരാകാശവിദഗ്ധര്‍ ആരും കയറാത്ത സ്െപയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു.ഇന്റര്‍നെറ്റ് കൊമേഴ്‌സ് കമ്പനിയുടമായ ജാരദ് ഐസക്മാന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഒരു ഭൗമശാസ്ത്രജ്ഞനും കാന്‍സര്‍ രോഗിയായിരുന്ന ആരോഗ്യപ്രവര്‍ത്തകയും എയറോസ്‌പേയ്‌സ് ഡേറ്റ എന്‍ജിനീയറും ഉള്‍പ്പെടുന്നുണ്ട്. എലണ്‍ മസ്‌കിന്റെ ബഹിരാകാശാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമാണ് ഈ യാത്ര. നാലുപേര്‍ക്കുമായി നല്‍കിയ യാത്രക്കൂലി 200 മില്യന്‍ ഡോളറാണ്. മൂന്നുദിവസം നീണ്ട യാത്രയ്ക്കുശേഷം പേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും.