Monday, April 29, 2024
keralaNewsUncategorized

ബസിന് മുകളിലെ യാത്ര; ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പാലക്കാട്: നെന്മാറ വല്ലങ്ങി വേലയ്ക്ക് എത്തിയവരെ ബസിനുമുകളില്‍ ഇരുത്തി സര്‍വ്വീസ് നടത്തിയ സംഭവത്തില്‍ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.       നാല് ജീവനക്കാരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്ക്ക് വിധേയരായത്.

എസ്.ആര്‍.ടി., കിംഗ്സ് ഓഫ് കൊല്ലങ്കോട് എന്നീ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈന്‍സന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്.

രണ്ടു ബസുടമകള്‍ക്കും പാലക്കാട് ആര്‍.ടി.ഒ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടിക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടകരമായ രീതിയില്‍ യാത്രക്കാരെ വാഹനത്തിന് മുകളില്‍ ഇരുത്തി സര്‍വ്വീസ് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജീവനക്കാരോട് ഹാജരാകാന്‍ ആര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നെന്മാറ വല്ലങ്ങി വേല വെടിക്കെട്ട് കണ്ട് മടങ്ങിയവരാണ് ബസിന് മുകളില്‍ കയറി യാത്ര ചെയ്തത്.

ബസിനു മുകളില്‍ കയറി ഇവര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.