Wednesday, May 15, 2024
keralaNewsUncategorized

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തിചെയ്ത സംഭവത്തില്‍ ബാങ്ക് സി.ഇ.ഒ രാജിവച്ചു

മൂവാറ്റുപുഴ. കുട്ടികളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് വീട് ജപ്തിചെയ്ത സംഭവത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റര്‍ രാജിവച്ചു.

മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ കുട്ടികളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് വീട് ജപ്തിചെയ്ത് വിവാദമായതിനെത്തുടര്‍ന്നാണ് രാജി. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ  നടപടി അവര്‍ അര്‍ഹിച്ചതെന്ന് മൂവാറ്റുപുഴയില്‍ ജപ്തിക്കിരയായ വീട്ടുടമ അജേഷ് പറഞ്ഞു.

കുട്ടികളോട് ഉദ്യോഗസ്ഥര്‍ ചെയ്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും നാട്ടുകാര്‍ നോക്കിനില്‍ക്കേ കുട്ടികളെകൊണ്ട് വലിയ ഭാരമാണ് എടുപ്പിച്ചത്.

തന്നെയും കുട്ടികളെയും നാണംകെടുത്തിച്ചുവെന്നും അജേഷ്                                                                             പറഞ്ഞു. മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ വീട് ജപ്തിചെയ്യുകയും കുട്ടികളെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞിരുന്നു.

വീട് താഴിട്ട് പൂട്ടണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.മാതാപിതാക്കളില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്യാന്‍ പാടില്ലായിരുന്നു.

പകരം താമസസൗകര്യം ഒരുക്കാതെ കുട്ടികളെ ഇറക്കിവിട്ടത് ഗുരുതരവീഴ്ചയാണ്. സര്‍ക്കാര്‍ നയത്തിനെതിരായ ജപ്തിയാണ് മൂവാറ്റുപുഴയില്‍ നടന്നതെന്നും സഹകരണമന്ത്രി കണ്ണൂരില്‍ പറഞ്ഞു.