Monday, April 29, 2024
keralaNews

ബലിയിടാന്‍ പോയ വിദ്യാര്‍ഥിക്ക് പിഴ 2000 രൂപ, രസീതില്‍ 500

ബലിയിടാന്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിയില്‍നിന്ന് പൊലീസ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയെന്നു പരാതി. ശ്രീകാര്യം സ്വദേശിയായ നവീനില്‍നിന്നാണ് പിഴ ഈടാക്കിയത്. ശ്രീകാര്യം വെണ്‍ചാവോടുള്ള വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ അമ്മയ്‌ക്കൊപ്പം ബലിയിടാന്‍ പോയപ്പോഴാണ് പൊലീസ് തടഞ്ഞു നിര്‍ത്തിയത്.

ബലിതര്‍പ്പണം വീട്ടില്‍ നടത്തണമെന്നാണ് നിര്‍ദേശമെന്നും അതിനാല്‍ പുറത്തിറങ്ങിയത് തെറ്റെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. എങ്കില്‍ തിരികെ പൊയ്‌ക്കോളാമെന്ന് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. നവീനില്‍നിന്ന് പിഴയായി 2000 രൂപ വാങ്ങിയെങ്കിലും നല്‍കിയ രസീതില്‍ 500 രൂപയെന്നാണ് എഴുതിയിരിക്കുന്നത്.

രസീതില്‍ എഴുതിയത് തെറ്റിപ്പോയതാണെന്നും ബലിതര്‍പ്പണത്തിന് അനുവാദമില്ലെന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസം പുറത്തിറങ്ങിയതിനാണ് പിഴ ഈടാക്കിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, നവീന്‍ ബലിയിടാന്‍ പോയ ക്ഷേത്രത്തില്‍ മുന്‍കൂട്ടി സമയം ബുക് ചെയ്ത് ബലിതര്‍പ്പണമുണ്ടായിരുന്നു. ബുക് ചെയ്ത ശേഷമായിരുന്നു നവീന്‍ ക്ഷേത്രത്തിലേക്ക് പോയത്.